സിനിമാ മേഖലയിലെ ലൈംഗികാതിക്രമം; രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം 

SEPTEMBER 22, 2024, 5:30 PM

കൊച്ചി: സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ സംഘം രണ്ട് കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂർ സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളാണ് കൈമാറിയത്. ജൂനിയർ ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

2022 ഫെബ്രുവരിയില്‍ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ നാല് പേർക്ക് എതിരെയാണ് സംഘം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ച്‌ രണ്ട് അണിയറ പ്രവർത്തകർ അശ്ലീലം പറഞ്ഞതായി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സംഘടനാ ഭാരവാഹികളോട് പറഞ്ഞപ്പോള്‍ അവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam