'താന്‍ രാജിവച്ചാല്‍ എന്‍സിപിക്ക് മന്ത്രിയില്ലാതായി പോകും, ആശങ്ക ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട്'

SEPTEMBER 22, 2024, 3:18 PM

തിരുവനന്തപുരം: താന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രന്‍.

തനിക്ക് മന്ത്രിസ്ഥാനം ഒഴിയാന്‍ പ്രയാസമുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.

മന്ത്രിമാറ്റത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. താന്‍ രാജിവച്ചാല്‍ എന്‍സിപിക്ക് മന്ത്രിയില്ലാതായി പോകുന്ന അവസ്ഥയുണ്ടാകും. ഈ ആശങ്ക ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

മുംബൈയില്‍ ശരദ് പവാറിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ എ.കെ.ശശീന്ദ്രന്‍ സന്നദ്ധത അറിയിച്ചിരുന്നു. ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam