കാസർഗോഡ് ശുചിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

SEPTEMBER 22, 2024, 2:37 PM

കാസർഗോഡ് മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചതായി റിപ്പോർട്ട്. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. 

കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം. വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്. കുട്ടിയെ കാണാതായപ്പോൾ വീടുകൾ തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. 

തുടർന്ന് ശുചിമുറിയിൽ നോക്കിയപ്പോഴാണ് ബക്കറ്റിൽ വീണ് മരണപ്പെട്ട നിലയിലായിൽ കുട്ടിയെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam