തിരുവനന്തപുരം: പി.വി.അൻവറിനെ വിമർശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം. ഇടതുപക്ഷ പ്രവർത്തകർ ഏറെ വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ അൻവര്‍ ആരോപണം ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാകില്ല.
മുഴുവൻ സമയ കമ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോയെന്ന് അൻവര്‍ ആലോചിക്കണം. ഒരു തെറ്റിനും ഇടതുപക്ഷം കൂട്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ നിലപാടുകളെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്ത് എത്തിയിരുന്നു.
പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിൻമാറണമെന്നും സിപിഎം അഭ്യർത്ഥിച്ചു. അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്