തടവുകാർക്ക് ജയിൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ 

NOVEMBER 11, 2024, 5:20 PM

തിരുവനന്തപുരം: ജയിൽ ആശുപത്രിയിൽ നിന്നുള്ള സേവനം  ആവശ്യമുള്ള തടവുകാർക്ക്   യഥാസമയം  ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

 പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ജയിലിൽ ട്രെയിനേജ് ജോലി ചെയ്യുന്ന തടവുകാരന് ശരീരം മുഴുവൻ ചെറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ജയിൽ ആശുപത്രിയിലെ ഡോക്ടറെ കാണാൻ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരൻ അനുവദിച്ചില്ലെന്ന പരാതിയിലാണ് നടപടി.

 ഡോക്ടറെ കാണാൻ ജയിൽ ആശുപത്രിയിലെത്തുന്ന എല്ലാവർക്കും അവസരം നൽകാറുണ്ടെന്നും പരാതി നൽകിയ തടവുകാരനും അവസരം നൽകിയിട്ടുടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച  റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

പരാതി വിഷയം അധികൃതർ നിഷേധിച്ചു. ഭാവിയിൽ ഇത്തരം പരാതികളുണ്ടാകരുതെന്ന്  കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam