'ടിയാൻ ' മതി, 'ടിയാരി' വേണ്ട;  ഉത്തരവിറക്കി നിയമ വകുപ്പ് 

NOVEMBER 13, 2024, 6:00 PM

തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് 'ടിയാൻ" എന്ന പദത്തിന് സ്ത്രീലിംഗമായി 'ടിയാരി' എന്ന് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കി നിയമ വകുപ്പ്. 

 ഭരണരംഗത്ത് ടിയാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി' എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

 മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ടിയാൻ' എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

 ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ് ഒക്ടോബർ എട്ടിന് ഉത്തരവായി ഇറങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകർപ്പ് നൽകിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

 ചില ഉദ്യോഗസ്ഥർ ടി. ടിയാൻ, എന്നതിലുപരിയായി ടിയാരി എന്ന ചുരുക്കരൂപം സ്ത്രീലിംഗരൂപമായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതികൾ ഉയർന്നിരുന്നു. 

 തുടർന്നാണ് പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. സർക്കാർ ഓഫീസുകൾക്ക് പുറമെ, സർക്കാർ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam