കൊച്ചി: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സർക്കാർ അടിയന്തരമായി അപ്പീല്‍ സമർപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ.
ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിള്‍ സ്‌കീമില്‍ കൊണ്ടുവന്ന വ്യവസ്ഥയില്‍ നിന്ന് സർക്കാർ പിന്നോട്ടു പോകില്ല.
സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കെഎസ്‌ആർടിസിയിലെ അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ഇക്കാര്യത്തില്‍ ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്