'ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ അതിനർത്ഥം സെക്സിന് സമ്മതമാണ് എന്നല്ല'; നിർണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

NOVEMBER 11, 2024, 8:19 PM

ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതും മുറിക്കകത്ത് പ്രവേശിക്കുന്നതും ലൈം​ഗികബന്ധത്തിനുള്ള സമ്മതമായി കരുത്താനാവില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം. 

ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയാണ് 2021 മാർച്ചിൽ മഡ്​ഗാവ് ട്രയൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. 2021 -ൽ ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ വിധിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.

യുവതിയും പ്രതികൾ കോടതിയിൽ മുറി ബുക്ക് ചെയ്യുമ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നു. അതിനാൽ തന്നെ അവർ ഹോട്ടൽമുറിയിൽ നടന്ന ലൈം​ഗികബന്ധത്തിന് സമ്മതം നൽകി എന്നായിരുന്നു കീഴ്കോടതിയുടെ നിരീക്ഷണം. തുടർന്നാണ് ഗുല്‍ഷര്‍ അഹമ്മദിനെ കുറ്റവിമുക്തനാക്കുന്നത്. എന്നാൽ, ഈ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്. 

vachakam
vachakam
vachakam

അതേസമയം ഹോട്ടൽ മുറിയിൽ പ്രതിക്കൊപ്പമാണ് യുവതി പ്രവേശിച്ചതെങ്കിൽ പോലും അത് ലൈം​ഗികബന്ധത്തിന് സമ്മതം നൽകലല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. സംഭവം നടന്ന ഉടനെ തന്നെ യുവതി പരാതിയും നൽകിയിരുന്നു. വിദേശത്ത് ജോലി വാങ്ങി നൽകാമെന്നും അതിന്റെ ഏജൻസിയുമായുള്ള കൂടിക്കാഴ്ച എന്നും പറഞ്ഞാണ് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ചത്. പിന്നീട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ബലാംത്സം​ഗം ചെയ്തു എന്നാണ് പരാതി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam