ചെന്നൈ : ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. തഞ്ചാവൂരിലാണ് സംഭവം. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.
ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കൾക്ക് അയച്ചത്. തുടർന്ന് ഇവർ കലക്ടർക്കു പരാതി നൽകുകയായിരുന്നു.
ക്ലാസ് മുറിയിൽ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്