മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍;  സുരക്ഷാ നിബന്ധനകള്‍ കമ്പനി അംഗീകരിച്ചു

NOVEMBER 12, 2024, 6:48 AM

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന ലൈസന്‍സ് (ജി.എം.പി.സി.എസ്) അനുവദിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സുരക്ഷാ നിബന്ധനകള്‍ കമ്പനി അംഗീകരിച്ചതോടെയാണിത്.  2022 ഒക്ടോബറിലാണ് സ്റ്റാര്‍ ലിങ്ക് ജി.എം.പി.സി.എസ് ലൈസന്‍സിനായി അപേക്ഷിച്ചത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ സംഭരിക്കുകയും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ പങ്കിടുകയും ചെയ്യണമെന്ന നിബന്ധന അടക്കമാണിത്.

ഇനി ഔദ്യോഗികമായി ധാരണാ പത്രത്തില്‍ ഒപ്പിടണം. അതിന്റെ അടിസ്ഥാനത്തിലാണ് ട്രയല്‍ സ്‌പെക്ട്രം സ്വന്തമാക്കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam