പത്തനംതിട്ട: നവംബർ 15 ന് ശബരിമല നടതുറക്കും. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി.
എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേർക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽനിന്ന് സ്പോട് ബുക്കിങ്ങിനുള്ള അവസരമുണ്ട്.
15 മുതൽ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര മാറ്റിവച്ചാൽ ബുക്കിങ് റദ്ദാക്കണം. അങ്ങനെ വരുമ്പോൾ സ്പോട് ബുക്കിങ്ങിലേക്ക് മാറും.
റദ്ദാക്കിയില്ലെങ്കിൽ പിന്നീട് ഇവർക്ക് അവസരം ലഭിക്കില്ല. സ്പോട് ബുക്കിങ്ങിന് ആധാറോ പകർപ്പോ ഹാജരാക്കണം. ആധാറില്ലെങ്കിൽ വോട്ടർ ഐഡിയോ പാസ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ബുക്കിങ് സാധ്യമാകൂ.
ഇതിനായി പമ്പയിൽ 7 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ മൂന്നിടങ്ങളിലായി 8000 പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരി വയ്ക്കാൻ സൗകര്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്