ന്യൂഡല്‍ഹി: അവസാന അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തി വ്യോമയാനക്കമ്പനിയായ വിസ്താര. എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് സിങ്കപ്പൂരിലേക്കാണ് വിമാനം സര്‍വീസ് നടത്തിയത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് അവസാന ആഭ്യന്തര സര്‍വീസ് നടത്തിയത്.
ടാറ്റയുടെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരംഭമായി 2015 ജനുവരിയിലാണ് വിസ്താര ആരംഭിച്ചത്. ഇന്ന് മുതല്‍ ടാറ്റ ഗ്രൂപ്പിനുകീഴില്‍ എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡില്‍ മാത്രമാകും സേവനങ്ങള്‍ ഉണ്ടാകുക. ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിന് കീഴില്‍ ഫുള്‍ സര്‍വീസ് കമ്പനിയായി എയര്‍ ഇന്ത്യ, നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിങ്ങനെ രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് അവശേഷിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്