ദില്ലി: ആസ്ത്മ രോഗത്തിനടക്കം അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. രാജ്യത്ത് അവശ്യമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ എട്ട് മരുന്നുകളുടെ വില വർധിപ്പിക്കാൻ ഈ അടുത്തിടെയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്.
മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻപിപിഎയുടെ നടപടി. 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്.
ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയത്.
വിപണിയിൽ പൊതുവെ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ഇത്തരം മരുന്നുകൾക്ക് ഇനി 50% അധിക വില നൽകേണ്ടി വരും.
ആസ്തമയ്ക്ക് ഉപയോഗിക്കുന്ന സാൽബുട്ടാമോളിന് ഇപ്പോൾ 18 രൂപയാണ് വിപണിവില, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ വില 50% ഉയരും. ക്ഷയത്തിന് ഉപയോഗിക്കുന്ന സ്ട്രെപ്റോമൈസിന് ഇപ്പോൾ 9 രൂപയാണ് വിപണിവില.
അത് 13 ആയി ഉയരും. മാനസിക വൈകല്ല്യത്തിൻ്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിഥിയം ഗുളികകളുടെ വില പതിനഞ്ചിൽ നിന്ന് 22 ലേക്ക് ഉയരും. ഗ്ലോക്കോമയ്ക്ക് ഉപയോഗിക്കുന്ന പിലോകാർപൈന് വില എഴുപതായി ഉയരും. ആൻ്റിബയോട്ടികായ ബെൻസിപെൻസിലിൻ്റെ വില എട്ട് രൂപയിൽ നിന്ന് പന്ത്രണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്