യുവാവിന്റെ മൃതദേഹം ഏഴ് കഷ്ണമാക്കി നാല് പ്ലാസ്റ്റിക് ബോക്‌സുകളില്‍

NOVEMBER 12, 2024, 6:07 AM

മുംബൈ: യുവാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബോക്‌സുകളിലാക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഗോരായ് ബീച്ചിലേക്കുള്ള സൈഡ് റോഡിലാണ് 25 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങള്‍ ശേഖരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പൊലീസ് പറയുന്നതനുസരിച്ച് ഞായറാഴ്ച ബോറിവാലി വെസ്റ്റിലെ ഗോറായിയിലെ ബാബര്‍ പാദയിലെ പിക്സി ഹോട്ടലിന് സമീപം ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഏഴ് ഭാഗങ്ങളായി മുറിച്ച് നാല് പ്ലാസ്റ്റിക് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 25 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്നയാള്‍ കടുത്ത നീല ജീന്‍സും കറുത്ത ഷൂസും ധരിച്ചിരുന്നു. മരിയാലുടെ വലത് കൈയില്‍ ടാറ്റു പതിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam