ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അന്വേഷിക്കാനും ഉപദേശിക്കാനും ചുമതലപ്പെട്ട അന്തര്‍സംസ്ഥാന കൗണ്‍സില്‍ പുനസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ഒമ്പത് കേന്ദ്രമന്ത്രിമാരും എല്ലാ മുഖ്യമന്ത്രിമാരും അംഗങ്ങളുമായിട്ടാണ് പുനസംഘടന.
പ്രധാനമന്ത്രി മോദി ചെയര്‍മാനായിരിക്കുമെന്നും നിയമസഭയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികളും ഉന്നതാധികാര സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
മുതിര്‍ന്ന മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, രാജീവ് രഞ്ജന്‍ 'ലാലന്‍' സിംഗ്, കെ രാംമോഹന്‍ നായിഡു എന്നിവരാണ് കൗണ്‍സിലില്‍ അംഗങ്ങള്‍.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുബ്രഹ്മണ്യം ജയശങ്കര്‍, എച്ച്ഡി കുമാരസ്വാമി, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ജിതന്‍ റാം മാഞ്ചി, ജുവല്‍ ഓറം, അശ്വിനി വൈഷ്ണവ്, ഭൂപേന്ദര്‍ യാദവ്, കിരണ്‍ റിജിജു, ജി കിഷന്‍ റെഡ്ഡി, ചിരാഗ് പാസ്വാന്‍, ചിരാഗ് പാസ്വാന്‍ എന്നിവരാണ് കൗണ്‍സിലിലെ സ്ഥിരം ക്ഷണിതാക്കള്‍.
ആഭ്യന്തരമന്ത്രി അമിത് ഷാ ചെയര്‍മാനായി അന്തര്‍സംസ്ഥാന കൗണ്‍സിലിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയും പുനസംഘടിപ്പിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പുതുക്കിയ ഘടന ഇന്റര്‍-സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു.
12 അംഗങ്ങളാണ് സമിതിയിലുള്ളത്. കേന്ദ്രമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, രാജീവ് രഞ്ജന്‍ സിംഗ്, വീരേന്ദ്ര കുമാര്‍, സി ആര്‍ പാട്ടീല്‍ എന്നിവരും ആന്ധ്രപ്രദേശ്, അസം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരും അന്തര്‍ സംസ്ഥാന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഭാഗമാണ്.
രാജ്യത്ത് സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന അന്തര്‍സംസ്ഥാന ഏകോപനത്തിനും സഹകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് കൗണ്‍സിലിന്റെ കാഴ്ചപ്പാട്.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അന്വേഷിക്കുകയും ഉപദേശിക്കുകയും ചെയ്യുക, രണ്ട് സംസ്ഥാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും യൂണിയനും പൊതുവായ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുക, നയത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും മികച്ച ഏകോപനത്തിനായി ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
1988-ല്‍, സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 263 പ്രകാരമാണ് ഇന്റര്‍-സ്റ്റേറ്റ് കൗണ്‍സില്‍ സ്ഥാപിതമായത്. 1990-ല്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് അത് നിലവില്‍ വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്