പാലക്കാട് : കേന്ദ്രമന്ത്രി സുരേഷ്ഗോപി ബിജെപിയിലെ മിതവാദിയെന്ന പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. മാധ്യമപ്രവർത്തകരെ അദ്ദേഹം റൂമിൽ കയറ്റി ശാസിച്ചല്ലേയുള്ളൂവെന്നും ഉത്തരേന്ത്യയിൽ തല വെട്ടും കൈവെട്ടുമാണ് നടക്കാറുളളതെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം.
എന്നാൽ അത്ര പ്രശ്നങ്ങളൊന്നും കേരളത്തിലില്ലെന്നും റിയാസ് പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്