വാവര്‍ നട പൊളിച്ചു കളയണമെന്ന വിജി തമ്പിയുടെ പരാമര്‍ശം; പരാതി നല്‍കി അഭിഭാഷകന്‍

NOVEMBER 11, 2024, 3:25 PM

പത്തനംതിട്ട: ശബരിമലയിലെ വാവര്‍ നട പൊളിച്ച് കളയണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയുടെ പരാമര്‍ശത്തിനെതിരെ പരാതി. 

ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി ആറാണ് പരാതി നല്‍കിയിരിക്കുന്നത്. ജനം ടിവിയിലൂടെയാണ് വിജി തമ്പിയുടെ ആഹ്വാനമുണ്ടായത്. 

'ജനം ടിവിയിലൂടെ പരസ്യ ആഹ്വാനം ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞു. വേറെ ഏത് വ്യക്തിയാണെങ്കിലും, ഇത് പറഞ്ഞാല്‍ ജയിലില്‍ ആയേനെ. കേസ് പോലും എടുക്കാത്ത സാഹചര്യത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്. കേസ് എടുത്താലും ഇല്ലെങ്കിലും ഹിന്ദു സംരക്ഷകര്‍ എന്ന് പറയുന്ന സംഘികളുടേയും, അവരുടെ സംരക്ഷകനായ പിണറായിയുടേയും യഥാര്‍ഥ സ്വഭാവം തുറന്ന് കാട്ടി മുന്നോട്ട് പോവും', അഭിഭാഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

vachakam
vachakam
vachakam

അയ്യപ്പന് വാവര്‍ എന്ന സങ്കല്‍പ്പവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു വിജി തമ്പി പറഞ്ഞത്. ഇക്കാര്യം ശബരിമലയില്‍ നടന്ന കഴിഞ്ഞ മൂന്ന് ദേവപ്രശ്‌നങ്ങളിലും തെളിഞ്ഞിട്ടുണ്ടെന്നും വിജി തമ്പി പറഞ്ഞു. 'ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ പുറത്തുപറയരുതെന്നും അത് മതേതരത്വത്തിന് പ്രശ്‌നമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. വാവര്‍ നട പൊളിച്ചു നീക്കണം. അതിന് ദേവസ്വം ബോര്‍ഡ് തയ്യാറാകണം. വാവര്‍ പള്ളിയില്‍ പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ ബോധിപ്പിക്കണം', എന്നായിരുന്നു വിജി തമ്പി പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam