ബെംഗളൂരു: കേന്ദ്രമന്ത്രിയും ജനാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ നിറത്തിന്റെ പേരില്‍ വംശീയമായി അധിക്ഷേപിച്ച് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ അഹമ്മദ് ഖാന്‍.
ഞായറാഴ്ച ചന്നപട്ടണയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ഖാന്‍ കുമാരസ്വാമിയെ 'കാലിയ' (കറുത്തവന്‍) എന്ന് അധിക്ഷേപിച്ചത്.
'കാലിയ കുമാരസ്വാമി ബിജെപിയേക്കാള്‍ അപകടകാരിയാണ്', എന്നാണ് സമീര്‍ അഹമ്മദ് ഖാന്‍ പ്രസംഗിച്ചത്.
ഖാന്റെ പരാമര്‍ശത്തെ ജെഡി(എസ്) ശക്തമായി എതിര്‍ത്തു. വംശീയ അധിക്ഷേപത്തിന് മന്ത്രിയെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
നിങ്ങളെ രാഷ്ട്രീയമായി വളര്‍ത്തിയ ദേവഗൗഡയുടെ കുടുംബത്തെ വിലയ്ക്കുവാങ്ങുമെന്ന നിങ്ങളുടെ അധികാരവും അത്യാഗ്രഹവും അധികനാള്‍ നിലനില്‍ക്കില്ലെന്നും ജെഡി(എസ്) എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എച്ച്സി മഹാദേവപ്പ, സതീഷ് ജാര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, കെഎച്ച് മുനിയപ്പ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെയും നിറമെന്താണെന്നും പാര്‍ട്ടി ചോദിച്ചു. ''ഇത്തരം താഴ്ന്ന മാനസികാവസ്ഥയുള്ള വ്യക്തിയെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടുക,'' ജെഡി (എസ്) ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവിനെ പോലെ അധിക്ഷേപം ചൊരിഞ്ഞിരിക്കുകയാണ് ഖാനെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്