ആലപ്പുഴ: സീപ്ലെയിൻ പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് അറിയിച്ച് പിപി ചിത്തരഞ്ജൻ എംഎൽഎ.
സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തിരാവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ചിത്തരഞ്ജൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണെങ്കിൽ പദ്ധതി അംഗീകരിക്കും. ദോഷകരമാകുമെങ്കിൽ പഴയ നിലപാടിൽ മാറ്റമില്ല.
സീപ്ലെയിൻ പദ്ധതി എല്ലാവരുമായി ചർച്ച ചെയ്യുമെന്ന മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫിന്റെ കാലത്ത് ഈ ചർച്ചയേ ഉണ്ടായിട്ടില്ലെന്നും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു.
2013ൽ പി പി ചിത്തരഞ്ജന്റെ നേതൃത്വത്തിലായിരുന്നു അന്ന് യുഡിഎഫ് കൊണ്ടുവന്ന പദ്ധതിക്കെതിരെ സിപിഎഐഎം സമരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്