വിദ്യാർത്ഥികളെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി: ലീഗ് നേതാവിൻ്റെ മകൻ കസ്റ്റഡിയിൽ

SEPTEMBER 22, 2024, 2:07 PM

മൂവാറ്റുപുഴ:  ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കുട്ടികളെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴ മാറാടിയില്‍ ഇന്നലെയായിരുന്നു സംഭവം. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് വടിവാള്‍ കാണിച്ചത്. 

മൂവാറ്റുപ്പുഴ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ഉസ്മാന്‍ എന്നയാള്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റെഡ് കാര്‍ഡ് നല്‍കിയിരുന്നു.

vachakam
vachakam
vachakam

അതിന് ശേഷം ഇയാളെ കളിയില്‍ നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍ നിന്ന് പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ശേഷം ഉസ്മാന്‍ ഗ്രൗണ്ടില്‍ നിന്ന് പോകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്.

വാക്ക് തര്‍ക്കമുണ്ടായതിന് പിന്നാലെ ഹാരിസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വടിവാള്‍ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam