തമിഴനെ പ്രധാനമന്ത്രിയാക്കാൻ രാജ്യം തയ്യാറാകണമെന്ന് കമല്‍ഹാസൻ

SEPTEMBER 22, 2024, 4:28 PM

ചെന്നൈ: ഒരു തമിഴനെ പ്രധാനമന്ത്രിയാക്കാൻ രാജ്യം തയ്യാറാകണമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം പാർട്ടി നേതാവുമായ കമല്‍ഹാസൻ രംഗത്ത്. പാർട്ടിയുടെ രണ്ടാം പൊതുസമിതി യോഗത്തിലാണ് കമല്‍ഹാസന്റെ പ്രസ്താവന.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യക്ക് ആവശ്യമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. പരാജയവും ശാശ്വതമല്ല. പ്രധാനമന്ത്രി സ്ഥാനവും ശാശ്വതമല്ല. 2014ല്‍ രാജ്യം മുഴുവൻ ഒറ്റ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ ഗതി എന്താണ്? മൊത്തത്തില്‍ ഒരു കുല ചീര പോലെ എല്ലാം അവർ കയ്യിലെടുത്തു. ജനസംഖ്യയുടെ അളവ് പരിമിതപ്പെടുത്താൻ അവർ ഉപദേശിച്ചു. ഇത് പിന്തുടരുന്നതിനായി അവർ പാർലമെൻ്റിലെ പ്രാതിനിധ്യം കുറയ്‌ക്കാൻ നോക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തമിഴന് പ്രധാനമന്ത്രിയാകാൻ കഴിയുമോ? രാജ്യം അതിന് തയ്യാറാകണം. ആള്‍ക്കൂട്ടമുണ്ടാക്കി നമ്മുടെ നേതാവ് ഇത്ര മഹാനാണെന്ന് പറയരുത്. ജനക്കൂട്ടം എത്ര വലുതാണെന്ന് കാണിക്കുക. 2026ലെ തിരഞ്ഞെടുപ്പിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. അതിനുള്ള സംവിധാനം ഒരുക്കണം. വീണ്ടും സിനിമയിലേക്ക് പോയെന്നാണ് ഇവർ വിമർശിക്കുന്നത്. ആരും മുഴുവൻ സമയ രാഷ്‌ട്രീയക്കാരല്ല. കിട്ടുന്ന സമയത്ത് കൃത്യമായി പ്രവർത്തിച്ചാല്‍ മതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam