'സമ്മ‌ർദങ്ങളെ നേരിടാൻ വീട്ടില്‍ നിന്നും പഠിപ്പിക്കണം'; അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്ര പരമാർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

SEPTEMBER 22, 2024, 6:22 PM

ചെന്നെെ: ജോലി സമ്മർദത്തെ തുടർന്ന് മലയാളി അന്ന സെബാസ്റ്റ്യൻ മരിച്ചതില്‍ വിചിത്ര പരമാർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വീടുകളില്‍ നിന്ന് കുട്ടികള്‍ക്ക് സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച്‌ കൊടുക്കണം. ദെെവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂവെന്നുമാണ് നിർമല സീതാരാമൻ പ്രതികരിച്ചത്. 

ചെന്നെെയിലെ സ്വകാര്യ കോളേജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു നിർമല സീതാരാമൻ. 'രണ്ട് ദിവസം മുൻപ് ജോലി സമ്മർദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാർത്ത കണ്ടു. കോളേജുകള്‍ വിദ്യാർത്ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംമ്പസ് റിക്രൂട്ട്‌മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മ‌ർദങ്ങളെ നേരിടാൻ വീട്ടില്‍ നിന്നും പഠിപ്പിക്കണം. എങ്ങനെ സമ്മർദങ്ങളെ നേരിടണമെന്ന് വീട്ടില്‍ നിന്നാണ് പഠിക്കേണ്ടത്. സമ്മർദങ്ങളെ നേരിടാൻ ഒരു ഉള്‍ശക്തി ഉണ്ടാകാണം. ദെെവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ' എന്നാണ് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam