സ്നേഹതീരം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ടു; എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

SEPTEMBER 22, 2024, 8:48 PM

തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്നേഹതീരം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽപെട്ട ഒരാളെ രക്ഷപ്പെടുത്തി. 

തമിഴ്നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. നാട്ടുകാർ ചേർന്ന് കടലിലകപ്പെട്ട ഹസ്സൻ ആഷിഖിനെ ( 20 ) ഉടൻ തന്നെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതിൽ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ട് പേർ തിരയിൽപ്പെടുകയായിരുന്നു.

അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം അഭിഷേകിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് അഭിഷേക്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam