ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ്

SEPTEMBER 22, 2024, 9:38 PM

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. കലൂരിലെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1നാണ് കൊമ്പന്മാർ മലർത്തിയത്.

59-ാം മിനുറ്റിൽ മലയാളി താരം പി.വി വിഷ്ണുവാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യം ഗോൾ നേടിയത്. എന്നാൽ 63-ാം മിനിറ്റിൽ നോഹ സദൗയിയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തി. 88-ാം മിനിറ്റിൽ ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയിലൂടെ കൊമ്പന്മാർ മുന്നിലെത്തി.

ഇരു ടീമുകളും ആക്രമണാത്മക ഫുട്ബോളാണ് കളിക്കുന്നത്. ആദ്യ പകുതിയിൽ കൊൽക്കത്ത ടീമിൻ്റെ ഹൈ പ്രസിംഗ് ഗെയിമിനെ ആദ്യ പകുതിയിൽ തടഞ്ഞു നിർത്താൻ യെല്ലോ ആർമിയുടെ പ്രതിരോധ നിര കാര്യമായി ബുദ്ധിമുട്ടിയിരുന്നു. ബ്ലാസ്റ്റേഴ്സ് ആക്രമണ നിരയും മികച്ച മുന്നേറ്റങ്ങൾ നടത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam