മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾരഹിത സമനില

SEPTEMBER 22, 2024, 2:41 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനോട് 4-0ന്റെ പരാജയത്തിന് കണക്ക് തീർക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾരഹിത സമനില. തങ്ങളുടെ മുൻ ഗോൾ കീപ്പർ ഡീൻ ഹെന്റേഴ്‌സന് മികച്ച സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ ശ്രമങ്ങൾ പരാജയപ്പെടുന്നതാണ് കാണാനായത്. ഡി ലിറ്റ്, ഗെർനാചോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരുടെ ശ്രമം എല്ലാം ഹെന്റേഴ്‌സൻ തടഞ്ഞു.

ഇടക്ക് ഗെർനാചോയുടെ ശ്രമം ബാറിൽ തട്ടി മടങ്ങിയപ്പോൾ ബ്രൂണോ ഫെർണാണ്ടസിന്റെ റീബോണ്ട് ശ്രമവും പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിൽ പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം ഉണ്ടായിട്ടും യുണൈറ്റഡിന് ഗോൾ മാത്രം കണ്ടത്താനായില്ല. ഇടക്ക് എഡി എങ്കെതിയയുടെയും ഇസ്മയില സാറിന്റെയും തുടർച്ചയായ ശ്രമങ്ങൾ തടഞ്ഞ ഒനാന യുണൈറ്റഡ് രക്ഷകനുമായി.

തുടർന്ന് അവസാന നിമിഷങ്ങളിൽ ലഭിച്ച സുവർണാവസരം ഗോൾ ആക്കി മാറ്റാൻ എസെക്ക് ആവാത്തതോടെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ഇടക്ക് ലിസാൻഡ്രോ മാർട്ടിനസിന്റെ മോശം ഫൗളിന് റഫറി ചുവപ്പ് കാർഡ് നൽകാത്തത് യുണൈറ്റഡിന് ആശ്വാസമായി. നിലവിൽ ഏഴ് പോയിന്റുകളും ആയി യുണൈറ്റഡ് 11 -ാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam