രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് കോച്ചായി വിക്രം റാത്തോർ

SEPTEMBER 21, 2024, 6:04 PM

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചതിന് പിന്നാലെ ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായിരുന്ന വിക്രം റാത്തോറിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ച് രാജസ്ഥാൻ റോയൽസ്. അടുത്ത ഐപിഎൽ സീസണിലേക്കാണ് റാത്തോറിനെ ബാറ്റിംഗ് കോച്ചായി രാജസ്ഥാൻ പ്രഖ്യാപിച്ചത്.

രാഹുൽ ദ്രാവിഡിന് കീഴിൽ വീണ്ടും ജോലി ചെയ്യാൻ ലഭിക്കുന്ന അവസരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും പ്രതിഭാധനരായ താരങ്ങളുള്ള രാജസ്ഥാനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റാത്തോർ പ്രതികരിച്ചു. ഇന്ത്യക്കായി ആറ് ടെസ്റ്റുകൾ കളിച്ചിട്ടുള്ള റാത്തോർ കഴിഞ്ഞ ടി20 ലോകകപ്പ് വരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു.
രവിശാസ്ത്രിക്ക് കീഴിൽ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ റാത്തോർ ദ്രാവിഡിനു കീഴിലും അതേ പദവയിൽ തുടർന്നു.

ജൂണിൽ ടി20 ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞതോടെയാണ് റാത്തോറും പടിയിറങ്ങിയത്. ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റതോടെ കൊൽക്കത്തയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന അഭിഷേക് നായരെ സഹ പരിശീലകനായി നിയമിച്ചിരുന്നു. 2012ൽ ദേശീയ സെലക്ടറായും റാത്തോർ പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2019നുശേഷമാണ് ദ്രാവിഡ് ഐപിഎല്ലിന്റെ ഭാഗമാകുന്നത്. 2019ൽ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ ദ്രാവിഡ് 2021ലാണ് ദേശീയ ടീമിന്റെ പരിശീലകനായത്. ആദ്യ ഐപിഎല്ലിൽ കിരീടം നേടിയ രാജസ്ഥാൻ 2022ൽ സഞ്ജുവിന് കീഴിൽ റണ്ണേഴ്‌സ് അപ്പായി. 2023ൽ പ്ലേ ഓഫ് ബർത്ത് നേരിയ വ്യത്യാസത്തിൽ നഷ്ടമായ രാജസ്ഥാൻ കഴിഞ്ഞ സീസണിൽ എലിമിനേറ്ററിലാണ് പുറത്തായത്.

ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിർത്തേണ്ട താരങ്ങൾ ആരൊക്കെയാണെന്ന കാര്യത്തിൽ ദ്രാവിഡും റാത്തോറും കുമാർ സംഗക്കാരയും അടങ്ങുന്ന ടീം മാനേജ്‌മെന്റ് വൈകാതെ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam