അപൂർവ്വ നേട്ടവുമായി റാഷിദ്ഖാൻ

SEPTEMBER 22, 2024, 2:32 PM

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി പിറന്നാൾ ദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന അപൂർവ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്ടൻ റാഷിദ് ഖാൻ. ഷാർജയിൽ നടന്ന ദക്ഷിണാഫ്രിക്കക്കെിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റാഷിദ് ഈ അപൂർവ്വ നേട്ടത്തിന് ഉടമയായത്. ഒമ്പതോവറിൽ വെറും 19 റൺസ് മാത്രം വഴങ്ങിയാണ് റാഷിദ് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകൾ എറിഞ്ഞിട്ടത്.

വെള്ളിയാഴ്ചയാണ് റാഷിദ്ഖാൻ തന്റെ 26-ാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ഇതിന് മുമ്പ് ഒരു ബൗളറുടെ പ്രകടനം ദക്ഷിണാഫ്രിക്കയുടെ വെർനോൺ ഫിലാൻഡറുടെ പേരിലായിരുന്നു.

2007ൽ ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ 12 റൺസ് വഴങ്ങി നാലു വിക്കറ്റാണ് അന്ന് ഫിലാൻഡർ വീഴ്ത്തിയത്. 2010ൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡും പിറന്നാൾ ദിനത്തിൽ 44 റൺസ് വഴങ്ങി നാലു വിക്കറ്റ് എടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam