റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ഷാക്കിബ് അൽ ഹസൻ

SEPTEMBER 22, 2024, 2:14 PM

ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പുതിയ റെക്കോർഡ് തന്റെ പേരിലാക്കി ബംഗ്ലാദേശിന്റെ  ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഒരു ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന നേട്ടമാണ് ഷാക്കിബ് തന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നത്.

ഇന്ത്യ ബംഗ്‌ളാദേശ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളത്തിലിറങ്ങിയതോടെയാണ് 37 വയസും 181 ദിനവും പ്രായമുള്ള ഷാക്കിബ് അൽ ഹസൻ തന്റെ രാജ്യത്തിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് താരമാകുന്നത്. മുൻപ് ഈ റെക്കോർഡിന് ഉടമയായിരുന്നത് ബംഗ്ലാദേശിന്റെ ഇടംകയ്യൻ സ്പിന്നർ മുഹമ്മദ് റഫീഖായിരുന്നു. 37 വയസും 180 ദിവസവുമായിരുന്നു മുഹമ്മദ് റഫീഖ് അവസാനമായി ബംഗ്ലാദേശിനു വേണ്ടി ടെസ്റ്റ് കളിക്കുമ്പോഴുണ്ടായിരുന്ന പ്രായം.

കഴിഞ്ഞ പത്തു വർഷത്തിലേറെയായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് ഷാക്കിബ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളാണ് ഷാക്കിബ്.
ലോക ക്രിക്കറ്റിൽതന്നെ ടെസ്റ്റ് കളിച്ച എറ്റവും പ്രായം കൂടിയ കളിക്കാരൻ ഇംഗ്ലണ്ടിന്റെ വിൽഫ്രഡ് റോഡ്‌സാണ്. റോഡ്‌സ് 1930ൽ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 52 വയസും 165 ദിവസവുമായിരുന്നു പ്രായം. റോഡ്‌സിന്റെ 30 വർഷത്തെ ടെസ്റ്റ് കരിയറും ലോക ക്രിക്കറ്റിൽ തന്നെ ദൈർഘ്യമേറിയ കരിയറിലൊന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam