പഹാഡി, ഗുജ്ജാർ, ദളിത് വിഭാഗങ്ങളുടെ സംവരണം നിർത്തലാക്കില്ല: അമിത് ഷാ

SEPTEMBER 22, 2024, 7:36 PM

കശ്മീർ: പഹാഡി, ഗുജ്ജാർ, ദളിത് വിഭാഗങ്ങളുടെ സംവരണം നിർത്തലാക്കില്ലെന്നും പഴയപടി തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  

കശ്മീരിലെ നൗഷേരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രഖ്യാപനം.  സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. 

പഹാഡി വിഭാഗം സംവരണത്തിന് അർഹരല്ലെന്ന് യു.എസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞതായി ബിജെപി നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവർത്തിച്ചു. 

vachakam
vachakam
vachakam

കശ്മീരി പഹാഡികൾ, ഗുജ്ജാർ ബക്കർവാൾ, വാൽമീകി അടക്കമുള്ള ദളിത്, ഒബിസി വിഭാഗങ്ങൾക്ക് നൽകിയ സംവരണം നിർത്തലാക്കില്ലെന്നും എല്ലാം പഴയപടി തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam