പുകയില വിരുദ്ധ പരസ്യം ഒ ടി ടിയിലും പ്രദര്‍ശിപ്പിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

SEPTEMBER 22, 2024, 2:38 PM

ഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ പരസ്യങ്ങൾ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾക്കും സീരീസുകൾക്കും ഡോക്യുമെൻ്ററികൾക്കും മുമ്പ് പുകയില വിരുദ്ധ പരസ്യങ്ങൾ നിർബന്ധമായും പ്രദർശിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള ശുപാർശ.

തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് പുകയില വിരുദ്ധ പരസ്യം പ്രദർശിപ്പിക്കണമെന്ന നിർദേശം  പ്രാബല്യത്തിൽ വരുന്നതോടെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാകും.

vachakam
vachakam
vachakam

ആരോഗ്യമന്ത്രാലയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച നിയമഭേദഗതിക്ക് കരട് പ്രസിദ്ധീകരിച്ചു. 

ഒ ടി ടി ഉള്ളടക്കങ്ങളില്‍ താഴ്ഭാഗത്ത് വായിക്കാൻ സാധിക്കുന്ന വിധത്തില്‍ പുകയിലയുമായി ബന്ധപ്പെട്ട ആരോഗ്യ മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രദർശിപ്പിക്കുന്ന പുകയില വിരുദ്ധ പരസ്യ സന്ദേശം കുറഞ്ഞത് 30 സെക്കൻഡ് സമയത്തേക്കും പുകയില ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ദൃശ്യ- ശ്രവ്യ സന്ദേശം കുറഞ്ഞത് 20 സെക്കൻഡ് സമയത്തേക്കും ഉള്‍പ്പെടുത്തണമെന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള കരടില്‍ നിർദ്ദേശിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam