രാജ്യത്ത് വീണ്ടും ജോലി സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ; ചെന്നെയിൽ യുവാവ് ആത്മഹത്യ ചെയ്തത് സ്വയം ഷോക്കടിപ്പിച്ച്

SEPTEMBER 22, 2024, 1:20 PM

ചെന്നൈ: രാജ്യത്ത് വീണ്ടും ജോലി സമ്മർദ്ദം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗിലെ ജോലി സമ്മർദ്ദം താങ്ങാനാകാതെ മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പുതിയ സംഭവം ചെന്നെയിൽ റിപ്പോർട്ട് ചെയ്തത്.

ഐടി ജീവനക്കാരനായ കാർത്തികേയൻ(38) സ്വയം ഷോക്കടിപ്പിച്ച്‌ ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശരീരത്തില്‍ ഇലക്‌ട്രിക് വയർ ഘടിപ്പിച്ച്‌ സ്വയം ഷോക്കേല്‍പ്പിച്ചാണ് ആത്മഹത്യചെയ്തത്. തേനി സ്വദേശിയാണ് കാർത്തികേയൻ. ഭാര്യയും രണ്ടു മക്കളുമുണ്ട്. 

അതേസമയം ഇയാൾ ജീവനൊടുക്കിയതിന് പിന്നില്‍ ജോലി സമ്മർദ്ദമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജോലി സ്ഥലത്തുനിന്ന് കടുത്ത സമ്മർദ്ദം നേരിടുന്നതായി കാർത്തികേയൻ പരാതിപ്പെട്ടിരുന്നെന്നും വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ജോലി ചെയ്തിരുന്ന പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam