' 96 ചിത്രത്തിന് സീക്വൽ ഉണ്ടാകും, അഭിനേതാക്കളെ മാറ്റില്ല '; സംവിധായകൻ

SEPTEMBER 22, 2024, 2:15 PM

വിജയ് സേതുപതിയും തൃഷയും അഭിനയിച്ച 96 എന്ന ചിത്രം വൻ വിജയമായിരുന്നു.  സ്കൂൾ റീയൂണിയനിൽ കണ്ടുമുട്ടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്ന രണ്ട് ബാല്യകാല പ്രണയിതാക്കളെ ചുറ്റിപ്പറ്റിയാണ് സിനിമ. 

ചിത്രത്തിൽ ജാനു, റാം എന്ന കഥാപാത്രങ്ങളെ തൃഷയും വിജയ് സേതുപതിയും അനശ്വരമാക്കിയിരുന്നു. 96 ലെ പ്രകടനവും എഴുത്തും സംഗീതവും നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോഴിതാ 96 ന് സീക്വൽ ചെയ്യാൻ പദ്ധതിയുണ്ട് എന്ന പറയുകയാണ് ചിത്രത്തിന്റെ സംവിധയാകാൻ പ്രേം കുമാർ. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. "ആറ് അധ്യായങ്ങളുള്ള ഒരു നോവലായിട്ടാണ് ഈ സിനിമ ആദ്യം എഴുതിയത്.

vachakam
vachakam
vachakam

നിങ്ങൾ കണ്ടത് ഒരു അധ്യായത്തിൻ്റെ പകുതി മാത്രമാണ്. തുടർഭാഗം ഒരുങ്ങുകയാണെങ്കിൽ അത് വിജയ് സേതുപതിയും തൃഷയും തന്നെ ആയിരിക്കും റാമിനെയും ജാനുവിനെയും അവതരിപ്പിക്കുക" എന്നും സംവിധായകൻ പ്രേം കുമാർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam