നെറ്റ്ഫ്ളിക്സിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം

SEPTEMBER 22, 2024, 7:31 PM

ഡൽഹി : അമേരിക്കൻ സ്ട്രീമിങ് ഭീമനായ നെറ്റ്‌ഫ്ളിക്സിൻ്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. വിസ ലംഘനങ്ങളും വംശീയ വിവേചനവും അടക്കമുള്ള ആരോപണങ്ങളെക്കുറിച്ചാണ് അന്വേഷണം.

നെറ്റ്‌ഫ്ളിക്സിൻ്റെ മുൻ ബിസിനസ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ നന്ദിനി മേത്തയ്ക്ക് ആഭ്യന്തര മന്ത്രാലയ ഉദ്യോസ്ഥൻ അയച്ച ഇമെയിലിലാണ് അന്വേഷണത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. 

വിസ ലംഘനം, നികുതി വെട്ടിപ്പ്, വംശീയ വിവേചനങ്ങൾ, നിയമവിരുദ്ധമായ ഘടനകൾ തുടങ്ങി കമ്പനിയുടെ പ്രവർത്തനത്തിലെ ക്രമക്കേടുകളെക്കുറിച്ചെല്ലാം ഇന്ത്യൻ സർക്കാർ അന്വേഷിക്കുന്നുണ്ട്. എന്നാൽ ഏതൊക്കെ ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്ന് മെയിലിൽ വ്യക്തമാക്കിയിട്ടില്ല.

vachakam
vachakam
vachakam

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി നന്ദിനി മേത്ത പറഞ്ഞു. അനധികൃതമായി പിരിച്ചുവിട്ടതിനും വംശീയ ലിംഗ വിവേചനത്തിനും കമ്പനിയ്ക്കെതിരെ അമേരിക്കയിൽ കേസ് നടത്തുകയാണ് നന്ദിനി മേത്ത പറഞ്ഞു. അതേസമയം ഇന്ത്യൻ സർക്കാർ ഇത്തരമൊരു അന്വേഷണം നടത്തുന്നതായി തങ്ങൾക്ക് അറിവില്ലെന്ന് നെറ്റ്‌ഫ്ളിക്സ് വക്താവ് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam