വമ്പൻ ജയവുമായി ബയേൺ മ്യൂണിക്

SEPTEMBER 22, 2024, 6:28 PM

ചാമ്പ്യൻസ് ലീഗിലെ വമ്പൻ ജയത്തിനു പിന്നാലെ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു ബയേൺ മ്യൂണിക്. ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ് കൊമ്ബനിക്ക് കീഴിൽ ഇത് വരെ 16 ഗോളുകളാണ് നാലു മത്സരങ്ങളിൽ നിന്നവർ അടിച്ചു കൂട്ടിയത്. ലീഗിലും ഒന്നാം സ്ഥാനത്തും മറ്റാരുമല്ല. മത്സരത്തിൽ 23-ാമത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ പാസിൽ നിന്ന് മൈക്കിൾ ഒലീസെയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്. 32-ാമത്തെ മിനിറ്റിൽ ഒലീസെയുടെ പാസിൽ നിന്ന് ജമാൽ മുസിയാല അവരുടെ രണ്ടാം ഗോളും സമ്മാനിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ 57-ാമത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ ഗോളിനും മൈക്കിൾ ഒലീസെ വഴി ഒരുക്കി. അതിനു ശേഷം 60-ാമത്തെ മിനിറ്റിൽ മൈക്കിൾ ഒലീസെ തന്റെ രണ്ടാം ഗോളും നേടി. മത്സരത്തിൽ രണ്ടു ഗോൾ നേടിയ ഒലീസെ രണ്ട് അസിസ്റ്റും നേടി. സീസണിൽ ഹാരി കെയിനൊപ്പം ഉഗ്രൻ ഫോമിലാണ് ഫ്രഞ്ച് യുവതാരം ഇപ്പോൾ.

65-ാമത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സെർജ് ഗനാബ്രിയാണ് ഹാരി കെയിനിന്റെ പാസിൽ നിന്ന് ഗോൾ നേടി ബയേണിന്റെ വലിയ ജയം പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam