ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ടെന്ന് അർജുന്റെ സഹോദരി അഞ്ജു

SEPTEMBER 22, 2024, 5:23 PM

ബെംഗളൂരു: വിവാദങ്ങൾ പാടില്ലെന്നും ഈശ്വർ മൽപെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചിൽ വേണ്ടെന്നും അർജുൻറെ സഹോദരി അഞ്ജു.  

ഒരു കാരണവശാലും ഡ്രഡ്ജിങ് നിർത്തിവെയ്ക്കേണ്ടിവരരുതെന്ന് അഞ്ജു പറഞ്ഞു. നാവികസേന മാർക്ക് ചെയ്ത് നൽകിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ തെരച്ചിൽ വേണം. അതാണ് ഇനിയുണ്ടാകേണ്ടത്. അതിന് കൃത്യമായ ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം.

ഇനിയും ഏട്ട് ദിവസം ഡ്രഡ്ജിങ് തുടരാം എന്ന ജില്ലാ ഭരണകൂടത്തിന്റെയും എംഎൽഎയുടെയും ഉറപ്പിന് നന്ദിയുണ്ട്. ഡൈവിങ് ഉപയോഗിച്ച് മനുഷ്യസാധ്യമായ തെരച്ചിൽ കൊണ്ട് ഫലം ഇല്ലാത്തതിനാൽ ആണല്ലോ ഡ്രഡ്ജർ കൊണ്ട് വന്നത്. അതിനാൽ തന്നെ ഇനിയും ഡ്രഡ്ജർ ഉപയോഗിക്കാനുള്ള സമയം ഇനിയും പാഴാക്കരുത്. 

vachakam
vachakam
vachakam

അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ജുവിൻറെ പ്രതികരണം.

പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നുമാണ് ഈശ്വർ മൽപെ അറിയിച്ചത്. 


vachakam
vachakam
vachakam



 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam