നാട്ടുകാര്‍ക്കും പരാതി നല്‍കാം; ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് മുട്ടൻ പണി വരുന്നു

OCTOBER 21, 2024, 2:45 PM

കൊച്ചി: മോട്ടോർ വാഹനവകുപ്പിന്റെ എം പരിവാഹൻ ആപ്പിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും പ്രതികരിക്കാം.

അനധികൃത പാർക്കിംഗ്, ലൈൻട്രാഫിക് നിയമലംഘനം, അമിതവേഗത തുടങ്ങി ഏതുതരം കുറ്റകൃത്യങ്ങളും മൊബൈല്‍ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം.

എം പരിവാഹൻ എന്ന ആപ്ലിക്കേഷനില്‍ സിറ്റിസണ്‍ സെന്റിനല്‍ ഓപ്ഷനിലാണ് പൊതുജനത്തിന് നിയമലംഘനത്തിനെതിരെ പ്രതികരിക്കാനാകുക.

vachakam
vachakam
vachakam

1. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് എം പരിവാഹൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2. വ്യക്തിഗതവിവരങ്ങള്‍ നല്കി സൈൻ അപ്പ് ചെയ്തശേഷം മെനുവില്‍ നിന്ന് സിറ്റിസണ്‍ സെന്റിനല്‍ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3. ഉടൻ സ്ക്രീനില്‍ കാണുന്ന റിപ്പോർട്ട് ട്രാഫിക് വയലേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

vachakam
vachakam
vachakam

4. അടുത്ത പേജില്‍ സ്റ്റില്‍, വീഡിയോ ക്യാമറകളുടെ ഐക്കണ്‍ ഉള്ള പേജ് ലഭിക്കും.

5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഫോട്ടോ/ വീഡിയോ ചിത്രീകരിച്ച്‌ അപ്‌ലോഡ് ചെയ്യുക. ആപ്പിലെ ക്യാമറയിലൂടെ ഫോട്ടോയും വീഡിയോയും എടുക്കണമെന്നത് നിർബന്ധമാണ്.

6. തുടർന്ന് വാഹനത്തിന്റെ നമ്ബർ, നിയമലംഘനത്തിന്റെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യാം.

vachakam
vachakam
vachakam

7. ആപ്പിലൂടെ പരാതികള്‍ ലഭിച്ചാല്‍ മോട്ടോർ വാഹനവകുപ്പില്‍ നിന്ന് അരമണിക്കൂറിനകം വാഹന ഉടമയ്ക്ക് ഫൈൻ അടയ്ക്കാനുള്ള നോട്ടീസ് ലഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam