പുറത്താക്കിയ ഐ ​ഗ്രൂപ്പ് നേതാവിനെ തിരിച്ചെടുത്തു കോൺ​ഗ്രസ്

OCTOBER 21, 2024, 3:37 PM

തിരുവനന്തപുരം: പുറത്താക്കിയ യൂത്ത് കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ  തിരിച്ചെടുത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. 

ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത് കോൺ​​ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈൻ.

പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു. അല്ലാത്തപക്ഷം കൂട്ടമായി രാജിവെക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി. 

vachakam
vachakam
vachakam

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് പ്രവർത്തകരുമായി യോ​ഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്ന യോ​ഗത്തിലാണ് സദ്ദാമിനെ തിരിച്ചെടുക്കാൻ തീരുമാനമായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam