അച്ചടക്കത്തിന്റെ ഭാഗമായാണ്  യൂണിഫോം ധരിക്കാൻ പറഞ്ഞത് : പ്രിൻസിപ്പലിനെതിരെ എടുത്ത കേസ്  റദ്ദാക്കി

OCTOBER 21, 2024, 5:26 PM

 കൊച്ചി:  വിദ്യാർഥിനിയെ സ്കൂൾ യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ വഴക്കു പറയുകയും വീട്ടിൽ പറഞ്ഞുവിടുകയും ചെയ്ത പ്രിൻസിപ്പലിനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. 

 തൃശൂർ ജില്ലയിലെ സ്കൂളിൽ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങൾ വാങ്ങാനുമാണ് സ്കൂളിലെത്തിയത്.

ഇതിനിടെ പ്രിൻസിപ്പലിനെ അഭിവാദ്യം ചെയ്തപ്പോൾ എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാതെ വന്നതെന്ന് പ്രിൻസിപ്പൽ ചോദിച്ചു.

vachakam
vachakam
vachakam

തുടർന്ന് യൂണിഫോം ധരിച്ചുവരാൻ ആവശ്യപ്പെട്ട് വിദ്യാർഥിനിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എന്നാണ് പരാതി. അവധി സമയമായതിനാൽ യൂണിഫോം ധരിച്ച് സ്കൂളിൽ വരണമെന്ന് നിർബന്ധമില്ല. എന്നാൽ പ്രിൻസിപ്പലിന്റെ പെരുമാറ്റം വിദ്യാർഥിനിക്ക് അനാവശ്യമായ മാനസികവിഷമം ഉണ്ടാക്കിയെന്നും പരാതിക്കാർ പറയുന്നു. 

സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിർബന്ധം പിടിച്ചതെന്നും അതിന്റെ പേരിൽ പ്രിൻസിപ്പലിനെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി. 

 പരാതിക്കാരിയായ വിദ്യാർഥിനിയുടെ മാതാവ് അതേ സ്കൂളിലെ അധ്യാപികയായിരുന്നു. ഈ അധ്യാപികയെ പരീക്ഷാനടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയതിന് പ്രിൻസിപ്പൽ മെമ്മോ നൽകിയിരുന്നുവെന്നും, ഇതിനു ശേഷമാണ് യൂണിഫോം സംബന്ധിച്ച പരാതി ഉയർന്നതെന്നും പ്രിൻസിപ്പല്‍ വാദിച്ചു. കേസ് ജെജെ ആക്ടിന്റെ പരിധിയിൽ വരില്ലെന്നും പ്രിൻസിപ്പൽ വാദിച്ചു. 

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam