ബെവ്കോയുടെ വെബ്സൈറ്റിൽ ഗുരുതര പിഴവ്; ഓണ്‍ലൈൻ വഴി പണമടച്ചുള്ള മദ്യവില്‍പ്പന നിര്‍ത്തി വെച്ചു ബെവ്കോ 

OCTOBER 21, 2024, 5:33 PM

തിരുവനന്തപുരം: ബെവ്കോയുടെ വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍ലൈൻ വഴി മുൻകൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചതായി റിപ്പോർട്ട്. 

കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്സൈറ്റിലൂടെ മദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 

ഇത്തരത്തിൽ പണമടച്ചതിനുശേഷം മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ മദ്യശാലയിലെത്തി മദ്യം വാങ്ങാൻ കഴിയുമായിരുന്നു. ഈ സംവിധാനമാണിപ്പോള്‍ വെബ്സൈറ്റിൽ പിഴവ് കണ്ടെത്തിയതിനെ  തുടര്‍ന്ന് നിര്‍ത്തിവെച്ചത്. 

vachakam
vachakam
vachakam

അതേസമയം മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ആളുകള്‍ക്ക് നേരിട്ടെത്തി വേഗത്തിൽ മദ്യം വാങ്ങി പോകുന്നതിനുമായാണ് ഇത്തരമൊരു സംവിധാനം നേരത്തെ ഒരുക്കിയത്. നിലവിൽ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ലിങ്ക് ലഭ്യമല്ല. ബെവ്കോയുടെ വെബ്സൈറ്റ് വഴിയായിരുന്ന ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. പിഴവ് പരിഹരിച്ചശേഷമായിരിക്കും ഈ രീതിയിലുള്ള വില്‍പന പുനരാരംഭിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam