വയനാട് ദുരന്തം: ധനസഹായം വൈകുന്നതില്‍ ഇടതുമുന്നണി പ്രക്ഷോഭത്തിന്

OCTOBER 21, 2024, 7:58 PM

കല്പറ്റ : വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി  പ്രക്ഷോഭത്തിന് ഒരുങ്ങുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.  കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകുന്നില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വയനാടിന് ഇതുവരെ നൽകിയിട്ടില്ല. 

കേന്ദ്ര സഹായത്തിൻ്റെ കാര്യത്തിൽ കേരള സർക്കാർ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. ആവശ്യം ശക്തമായി ഇപ്പോഴും ഉന്നയിക്കുന്നു. കേന്ദ്ര സഹായമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി നടത്തുമെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തും. ചേലക്കരയില്‍ വിജയിക്കുന്നതിനൊപ്പം പാലക്കാട് തിരിച്ചുപിടിക്കണം. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വയനാട്ടിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

24ന് വയനാട്ടിലും 25ന് പാലക്കാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാ വർഗീയതയേയും എതിർത്ത് തോൽപ്പിക്കലാണ് ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

നവംബർ 6 മുതൽ 10 വരെ മൂന്ന് മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. മുന്നണിക്ക് യാതൊരു വിധ ആശങ്കയും ഇക്കാര്യത്തിലില്ലെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam