'ഞാൻ മനുഷ്യബോംബാണ്'; യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണി കാരണം നെടുമ്പാശേരിയില്‍ വിമാനം വൈകി 

OCTOBER 21, 2024, 8:28 PM

കൊച്ചി: നെടുമ്പാശേരിയില്‍ യാത്രക്കാരന്റെ വ്യാജ ഭീഷണിയെ തുടർന്ന് വിസ്താര വിമാനം വൈകിയാതായി റിപ്പോർട്ട്. മനുഷ്യ ബോംബാണെന്ന യാത്രക്കാരന്റെ പരാമർശത്തെ തുടർന്നാണ് വിമാനം അര മണിക്കൂറിലേറെ വൈകിയത്.  3.50ന് പുറപ്പെടേണ്ട വിമാനം തുടർന്ന് 4.20ന് ആയിരുന്നു കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നത്.

സംഭവത്തില്‍ മഹാരാഷ്‌ട്ര സ്വദേശി വിജയ് മന്ദായൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 3.50ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.

നിരവധി ഭീഷണിയുള്ളതിനാല്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ രണ്ടുതവണ ദേഹ പരിശോധന നടത്താറുണ്ട്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് പരിശോധന പൂർത്തിയാക്കുന്നതാണ് പതിവ്. 

vachakam
vachakam
vachakam

എന്നാൽ സുരക്ഷാ വിഭാഗം രണ്ടാം ഘട്ട പരിശോധനക്കൊരുങ്ങിയപ്പോഴാണ് യാത്രക്കാരൻ ഭീഷണി മുഴക്കിയത്. താൻ മനുഷ്യ ബോംബാണെന്നും പരിശോധിക്കരുതെന്നും ആണ് ഇയാൾ പറഞ്ഞത്.

തുടർന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ ബലം പ്രയോഗിച്ച്‌ പരിശോധനയ്‌ക്ക് വിധേയമാക്കി. വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam