ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പങ്കെടുപ്പിക്കാൻ പുതിയ നിർദേശം വച്ച് പാകിസ്ഥാൻ

OCTOBER 21, 2024, 5:35 PM

അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പങ്കെടുപ്പിക്കാൻ പുതിയ നിർദേശം വച്ച് പാകിസ്ഥാൻ. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കില്ലെന്ന് ഇന്ത്യ ആവർത്തിക്കുന്നതോടെയാണ് പാകിസ്ഥാന്റെ പുതിയ നിർദേശം.

2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപത് വരെയാണ് ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കുക. രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. ചാമ്പ്യൻസ് ട്രോഫിയിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ ശേഷം ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങുക എന്നതാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ നിർദേശം.

ഇതിനായി ഡൽഹി, ചണ്ഡിഗഡ്, മൊഹാലി എന്നീ നഗരങ്ങളിൽ ഒന്നിലേക്ക് ചാർട്ടേഡ് വിമാനം സജ്ജമാക്കാമെന്നും പാകിസ്ഥാന്റെ ഓഫർ. പി.സി.ബി ഔദ്യോഗികമായി ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്ന മറ്റ് ഏഴ് ടീമുകളും പാകിസ്ഥാനിലെത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. മത്സരങ്ങൾ പാകിസ്ഥാനിൽ നിന്ന് മാറ്റണം എന്നാണ് ഇപ്പോഴും ഇന്ത്യയുടെ ആവശ്യം.

vachakam
vachakam
vachakam

ഫെബ്രുവരി ഇരുപതിന് ബംഗ്ലാദേശിനെയും 23ന് പാകിസ്ഥാനെയും മാർച്ച് രണ്ടിന് ന്യൂസിലൻഡിനെയുമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടത്.
ബി.സി.സി.ഐ കടുംപിടുത്തം തുടരുകയാണെങ്കിൽ ഐ.സി.സി ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്കോ ദുബായിലേക്കോ മാറ്റിയേക്കും. 2008ന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ കളിച്ചിട്ടില്ല. പാകിസ്ഥാൻ വേദിയായ കഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.

2012-2013ലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിൽ ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ഇതിനിടെ ഏകദിന, ടി20 ലോകകപ്പുകളിൽ പാകിസ്ഥാൻ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനിൽ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ മാറ്റണമെന്ന് ബിസിസിഐയും ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam