പകരക്കാരനായി വന്ന് ഹാട്രിക് നേടി മെസ്സി

OCTOBER 20, 2024, 5:36 PM

രാജ്യത്തിനായി ഹാട്രിക്കടിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ക്ലബ്ബ് ഫുട്‌ബോളിലും ഹാട്രിക്കുമായി ലയണൽ മെസ്സി. എം.എൽ.എസ്സിൽ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റർ മയാമിക്ക് വേണ്ടിയാണ് അർജന്റൈൻ നായകൻ ഹാട്രിക് നേട്ടം. മത്സരത്തിൽ രണ്ടിനെതിരേ ആറ് ഗോളുകൾക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങിയാണ് മെസ്സിയുടെ ഹാട്രിക് നേട്ടം.
ആദ്യ പകുതിയിൽ രണ്ടുഗോളുകൾക്ക് പിന്നിട്ടശേഷമാണ് മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നത്.

രണ്ടാം മിനിറ്റിൽ ലൂക്ക ലങ്കോണി, 34-ാം മിനിറ്റിൽ ഡൈലാൻ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാൽ 40,43 മിനിറ്റുകളിൽ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58-ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമാഷിയിലൂടെ ഇന്റർ മയാമി ലീഡുമെടുത്തു. പിന്നാലെ മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയതോടെ മയാമിയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി.

78-ാം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടുന്നത്. മൂന്ന് മിനിറ്റുകൾക്കിപ്പുറം വീണ്ടും വലകുലുക്കിയതാരം ടീമിന്റെ അഞ്ചാം ഗോളും നേടി. മത്സരത്തിന്റെ അവസാനം 89-ാം മിനിറ്റിലും ലക്ഷ്യം കണ്ട് അർജന്റൈൻ നായകൻ ഗോൾപട്ടിക പൂർത്തിയാക്കി. പതിനൊന്ന് മിനിറ്റിനിടെയാണ് താരം മൂന്നുതവണ ലക്ഷ്യം കണ്ടത്.

vachakam
vachakam
vachakam

ജയത്തോടെ മറ്റൊരു റെക്കോഡും ടീം സ്വന്തമാക്കി. ഒരു എം.എൽ.എസ് സീസണിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡാണ് മയാമി സ്വന്തമാക്കിയത്. 34 മത്സരങ്ങളിൽ നിന്നായി 74 പോയന്റാണ് ഇന്റർ മയാമിക്കുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam