ഇന്ത്യയുടെ രക്ഷകനായി കന്നി സെഞ്ചുറിയുമായി സർഫറാസ് ഖാൻ

OCTOBER 19, 2024, 2:19 PM

ടെസ്റ്റ് ക്രിക്കറ്റിൽ കന്നി സെഞ്ചുറിയുമായി സർഫറാസ് ഖാൻ. ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് സർഫറാസ് സെഞ്ചുറി പൂർത്തിയാക്കുന്നത്. 125 റൺസുമായി താരം ക്രീസിലുണ്ട്. 53 റൺസെടുത്ത റിഷഭ് പന്താണ് അദ്ദേഹത്തിന് കൂട്ട്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ മഴകാരണം നേരത്തെ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും 12 റൺസ് പിറകിലാണ് ടീം. ന്യൂസിലൻഡിന് വേണ്ടി അജാസ് പട്ടേൽ രണ്ട് വിക്കറ്റെടുത്തു. ഗ്ലെൻ ഫിലിപ്‌സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സർഫറാസ് വേഗത്തിൽ റൺസ് കണ്ടെത്തി. അധികം വൈകാതെ സെഞ്ചുറിയും പൂർത്തിയാക്കി. ഇതുവരെ 154 പന്തുകൾനേരിട്ട താരം മൂന്ന് സിക്‌സും 16 ഫോറും നേടിയിട്ടുണ്ട്. സർഫറാസ് ഖാന് കൂട്ടായ റിഷഭ് പന്ത് ഏകദിന ശൈലിയിലാണ് ബാറ്റ് ചെയ്യുന്നത്. വെറും 56 പന്തിൽ 53 റൺസ് നേടിയിട്ടുണ്ട്. അതിൽ 3 സിക്‌സും 5 ഫോറും ഉൾപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

സർഫറാസിന് പുറമെ വിരാട്‌കോഹ്ലി (70), രോഹിത് ശർമ (52), യശസ്വി ജയ്‌സ്വാൾ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam