വിരാട് കോഹ്ലി 9000 ക്ലബ്ബിൽ

OCTOBER 19, 2024, 7:29 PM

ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന പേര് ഇനി വിരാട് കോഹ്ലിക്ക്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിലാണ് കോഹ്ലി 9000 കടന്നത്. സച്ചിൻ തെണ്ടുൽക്കർ (179 ഇന്നിങ്‌സിൽ 15,921), രാഹുൽ ദ്രാവിഡ് (176 ഇന്നിങ്‌സിൽ 13,265), സുനിൽ ഗാവസ്‌കർ (192 ഇന്നിങ്‌സിൽ 10,122) എന്നിവരാണു മറ്റു താരങ്ങൾ. 197 ഇന്നിങ്‌സുകളിലായാണ് കോഹ്ലി 9000 റണ്ണിലെത്തിയത്്്. മറ്റു താരങ്ങളെക്കാൾ കൂടുതൽ ടെസ്റ്റ് കളിച്ചാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത്.

രണ്ടാം ഇന്നിങ്‌സിൽ മൂന്നാമനായി ഇറങ്ങിയ കോഹ്ലി അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെയാണ് 9000 റൺ തികച്ചത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് കോഹ്ലി മൂന്നാമനായി ബാറ്റ് ചെയ്യുന്നത്. ഒന്നാം ഇന്നിങ്‌സിലും കോഹ്ലിയെ മൂന്നാമനായി ബാറ്റിങ്ങിനിറക്കിയ ഇന്ത്യയുടെ പരീക്ഷണം പാളിയിരുന്നു. ഒൻപത് പന്തുകൾ നേരിട്ട താരം പൂജ്യത്തിനു പുറത്തായി.

ബംഗ്ലാദേശിനെതിരേ നടന്ന പരമ്പരയോടെ കോഹ്ലി രാജ്യാന്തര ക്രിക്കറ്റിൽ 27,000 റൺ പൂർത്തിയാക്കിയിരുന്നു. 594 ഇന്നിങ്‌സുകളിലായാണു കോഹ്ലിയുടെ നേട്ടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam