ഈ സീസണിലെ ആദ്യതോൽവിയുമായി ആഴ്‌സണൽ

OCTOBER 20, 2024, 5:16 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രതീക്ഷിക്കാത്ത പരാജയവുമായി ആഴ്‌സണൽ. അവർ എ.എഫ്.സി ബോർൺമൗത്തിനോട് 2 ഗോളുകൾക്കാണ് പരാജയം വഴങ്ങിയത്. ആഴ്‌സണലിന്റെ വില്യം സബിയക്ക് ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് 10 പേരായി ചുരുങ്ങിയാണ് ആഴ്‌സണൽ കളിച്ചത്.

സീസണിൽ മിഖേൽ ആർട്ടെറ്റയുടെ ടീമിന്റെ ആദ്യ പരാജയമാണിത്. പരിക്ക് കാരണം ബുകയോ സാക ഇല്ലാതെ ഇറങ്ങിയ ആഴ്‌സണലിന് 30-ാമത്തെ മിനിറ്റിൽ വില്യം സലിബയെ നഷ്ടപ്പെട്ടു. എവാനിലസിനെ ഫൗൾ ചെയ്തതിനു റഫറി ആദ്യം മഞ്ഞ കാർഡ് നൽകിയെങ്കിലും വാർ പരിശോധനക്ക് ശേഷം അത് ചുവപ്പ് കാർഡാവുകയായിരുന്നു. ഗോൾ അവസരം തടഞ്ഞതിനയിരുന്നു ചുവപ്പ് കാർഡ്.

തുടർന്ന് ആഴ്‌സണൽ പൊരുതിയെങ്കിലും രണ്ടാം പകുതിയിൽ സ്വന്തം മൈതാനത്ത് ബോർൺമൗത് ഗോളുകൾ കണ്ടെത്തുക ആയിരുന്നു. മാർട്ടിനെല്ലിക്ക് ലഭിച്ച അവസരം താരത്തിന് മുതലാക്കാൻ ആവാത്തതിനു പിന്നാലെ 70-ാമത്തെ മിനിറ്റിൽ മനോഹരമായ കോർണറിൽ നിന്നു ജസ്റ്റിൻ ക്ലവെർട്ടിന്റെ പാസിൽ നിന്നു റയാൻ ക്രിസ്റ്റി ആണ് ആഴ്‌സണൽ വല ആദ്യം കുലുക്കിയത്.

vachakam
vachakam
vachakam

തുടർന്ന് 79-ാമത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കിവിയോറിന്റെ പിഴവിൽ നിന്നു റയ പെനാൽട്ടി വഴങ്ങിയപ്പോൾ അത് ലക്ഷ്യം കണ്ട ജസ്റ്റിൻ ക്ലവെർട്ട് ആഴ്‌സണൽ പരാജയം ഉറപ്പിച്ചു. നിലവിൽ ലീഗിൽ മൂന്നാമതാണ് ആഴ്‌സണൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam