തുടർ വിജയവുമായി ബംഗ്‌ളൂരു എഫ്‌സി

OCTOBER 19, 2024, 7:23 PM

ഐ.എസ്.എൽ 2024-25ൽ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ 1-0ന്റെ ജയം നേടി ബംഗ്‌ളൂരു എഫ്‌സി, പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ഈ ജയത്തോടെ ബംഗ്ലൂരു ഈ സീസണിലെ എല്ലാ കളികളും ജയിച്ചു. ഒരു സീസണിന്റെ തുടക്കം മുതൽ ആദ്യ അഞ്ച് മത്സരങ്ങളിൽ (450 മിനിറ്റ്) ഒരു ഗോൾ പോലും വഴങ്ങാതെ ഒരു പുതിയ ഐ.എസ്.എൽ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. 2017-2018 മുതൽ ജംഷഡ്പൂർ എഫ്‌സിയുടെ 389 മിനിറ്റിലെ മുൻ റെക്കോർഡ് ആണ് ബംഗ്‌ളൂരു മറികടന്നത്.

43-ാം മിനിറ്റിൽ നവോറെം റോഷൻ സിങ്ങിന്റെ ഗോൾ മാച്ച് വിന്നറായി മാറി. രണ്ടാം പകുതിയിൽ ചിംഗ്‌ലെൻസാന സിംഗ് പുറത്തായതിന് ശേഷം 10 പേരായി ചുരുങ്ങിയിട്ടും, ബംഗ്‌ളുരു എഫ്‌സി ഉറച്ചുനിന്നു. കോച്ച് ജെറാർഡ് സരഗോസയുടെ കീഴിൽ തുടർച്ചയായ അഞ്ചാം ക്ലീൻ ഷീറ്റ് അവർ രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam