അൽ ഷബാബിനെ തോൽപ്പിച്ച് അൽ നസർ

OCTOBER 19, 2024, 7:14 PM

സൗദി പ്രോ ലീഗിൽ അൽ ഷബാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ നസർ. അവസാന മിനിറ്റിൽ റൊണാൾഡോ നേടിയ പെനാൽറ്റി ഗോളിലാണ് അൽ നസർ വിജയം പിടിച്ചെടുത്തത്.

അൽ ഷബാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. 69-ാം മിനിറ്റിൽ ഡിഫൻഡർ അയ്മറിക് ലപോർട്ടയിലൂടെ അൽ നസർ ലീഡെടുത്തു. കോർണർ കിക്കിന് പിന്നാലെ ബോക്‌സിലുണ്ടായ റീബൗണ്ടുകൾക്ക് ശേഷം തകർപ്പൻ ഇടംകാലൻ ഷോട്ടിലൂടെയാണ് ലപോർട്ട ഗോൾ നേടിയത്.

നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായ അലി അൽ ഹസന്റെ സെൽഫ് ഗോളിലൂടെ അൽ ഷബാബ് സമനില പിടിച്ചു. വിജയഗോളിനായി അൽ നസർ പൊരുതിക്കളിച്ചെങ്കിലും അവസാനം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി റൊണാൾഡോ അൽ നസറിന് വിജയം സമ്മാനിച്ചു.

vachakam
vachakam
vachakam

സൗദി പ്രോ ലീഗ് പട്ടികയിൽ രണ്ടാമതാണ് റൊണാൾഡോയുടെ അൽ നസർ. ഏഴ് മത്സരങ്ങളിൽ അഞ്ച് വിജയവും രണ്ട് സമനിലയുമായി 18 പോയിന്റാണ് അൽ നസറിന് ഉള്ളത്. നാല് വിജയവും മൂന്ന് പരാജയവുമായി 12 പോയിന്റുള്ള അൽ ഷബാബ് നാലാമതാണ്. ഏഴ് മത്സരങ്ങളിൽ ഏഴും വിജയിച്ച് 21 പോയിന്റുമായി അൽ ഹിലാലാണ് പട്ടികയിൽ ഒന്നാമത്. നിലവിലെ ചാമ്പ്യന്മാരാണ് അൽ ഹിലാൽ എഫ്‌സി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam