ന്യൂസിലാൻഡ് ടി20 വനിതാ ലോകകപ്പ് ഫൈനലിൽ

OCTOBER 19, 2024, 9:01 AM

ദുബായ്: ആവേശം അവസാന ഓവറോളം നീണ്ട സെമി പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ 8 റൺസിന് കീഴടക്കി ന്യൂസിലാൻഡ് വനിതാ ടി20 ലോകകപ്പിന്റെ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു,

മറുപടിക്കിറങ്ങിയ ന്യൂസിലാൻഡിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120ൽ അവസാനിച്ചു. ഫൈനലിൽ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും.

3 വിക്കറ്റെടുത്ത കിവി സ്പിന്നർ എദൻ കാർസണാണ് കളിയിലെ താരം. അമേലിയ കർ 2 വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 3 സിക്‌സുൾപ്പെടെ 33 റൺസ് നേടിയ ദയാന്ദ്ര ഡോട്ടിനാണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്‌കോറർ.

vachakam
vachakam
vachakam

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ ഓപ്പണർമാരായ ജോർജിയ പിൽമർ (33), സൂസി ബെയ്റ്റ്‌സ് (26), വിക്കറ്റ് കീപ്പർ ഇസ്വി ഗെയ്‌സ് (പുറത്താകാതെ 14 പന്തിൽ 20) എന്നിവരുടെ ബാറ്റിംഗാണ് 128ൽ എത്തിച്ചത്.

ബൗളിംഗിലും തിളങ്ങിയ ഡോട്ടിൻ 4 വിക്കറ്റ് വീഴ്ത്തി. ന്യൂസിലാൻഡ് മൂന്നാം തവണയും ദക്ഷിണാഫ്രിക്ക രണ്ടാം തവണയുമാണ് ഫൈനലിൽ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam