എം.എസ്. ധോണിയുടെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്

OCTOBER 20, 2024, 5:04 PM

ബംഗ്‌ളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഒരു റൺസകലെ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യൻ റെക്കോർഡിട്ട് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. 99 റൺസെടുത്ത് പുറത്തായ പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 2500 റൺസ് പിന്നിടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി. 62 ഇന്നിംഗ്‌സിൽ നിന്നാണ് പന്ത് 2500 റൺസ് പിന്നിട്ടത്. 69 ഇന്നിംഗ്‌സുകളിൽ 2500 റൺസ് തികച്ച എം.എസ് ധോണിയെയാണ് റിഷഭ് പന്ത് ഇന്ന് പിന്നിലാക്കിയത്.

82 ഇന്നിംഗ്‌സിൽ 2500 റൺസ് പിന്നിട്ടിട്ടുള്ള ഫറൂഖ് എഞ്ചിനീയറാണ് അതിവേഗം 2500 റൺസ് തികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ മൂന്നാം സ്ഥാനത്ത്. 62 ഇന്നിംഗ്‌സിൽ 2500 റൺസ് പിന്നിട്ടതോടെ ഇന്ത്യയുടെ 92 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി 65 ഇന്നിംഗ്‌സുകളിൽ താഴെ 2500 റൺസ് പിന്നിടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിന്റെ പേരിലായി. ഇന്ന് സെഞ്ചുറി നേടിയിരുന്നെങ്കിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് പന്തിന് സ്വന്തമാകുമായിരുന്നു. ആറ് സെഞ്ചുറികളുള്ള ധോണിക്കൊപ്പമാണ് പന്ത് ഇപ്പോൾ.

ടെസ്റ്റിൽ 99 റൺസിൽ പുറത്താവുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറുമാണ് റിഷഭ് പന്ത്. 2012 മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ എം.എസ് ധോണിയും 99 റൺസിൽ പുറത്തായിരുന്നു. 36 ടെസ്റ്റിൽ 2551 റൺസടിച്ചിട്ടുള്ള പന്ത് കരിയറിൽ ഏഴാം തവണയാണ് 90കിൽ പുറത്താവുന്നത്. ആറ് സെഞ്ചുറികളും 12 അർധസെഞ്ചുറികളും റിഷഭ് പന്തിന്റെ പേരിലുണ്ട്. ന്യൂസിലൻഡ് ഇന്നിംഗ്‌സിനിടെ പന്ത് കൊണ്ട് കാൽമുട്ടിന് പരിക്കേറ്റ പന്ത് മൂന്നാം ദിനം വിക്കറ്റ് കീപ്പ് ചെയ്യാനിറങ്ങിയിരുന്നില്ല. കാൽമുട്ടിലെ വേദന വകവെക്കാതെയാണ് പന്ത് നാലാം ദിനം അഞ്ചാമനായി ക്രീസിലിറങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam